മലയാളിയുടെ ‘നാടൻ വാറ്റ്’ യുകെയിലും ശ്രദ്ധനേടുന്നുലണ്ടൻ∙ മലയാളിയുടെ  ‘നാടൻ വാറ്റ്’ യുകെയിലും ശ്രദ്ധനേടുന്നു. യുകെയിലെ നോർത്ത് ലണ്ടനിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് താമരശ്ശേരി മൈക്കാവ് സ്വദേശിയായ ബിനു മാണി  യുകെയിൽ ആദ്യമായി നാടൻ വാറ്റ് സർക്കാർ അനുമതിയോടെ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.യുകെയിലെ നോർത്ത് ലണ്ടനിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് താമരശ്ശേരിമൈക്കാവ് സ്വദേശിയായ ബിനു മാണിയാണ് ഒറ്റക്കൊമ്പൻ എന്ന പേരിൽ ഇറങ്ങിയ നാടൻ വാറ്റിന് പിന്നിൽ.ഒറ്റക്കൊമ്പൻ ഏപ്രിൽ 15 മുതൽ വിവിധ സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ എത്തി തുടങ്ങും.കേരളത്തിലെ വാറ്റുകാരുടെ നാടൻ വിദ്യകൾ ശേഖരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി ഗുണമേന്മ ഉറപ്പാക്കിയാണ് ലണ്ടനിൽ നിന്നും 50 മൈൽ ദൂരത്തിലുള്ള ഡോർചെസ്റ്ററിലെ  സ്വകാര്യ ഡിസ്റ്റിലറി ലീസിനെടുത്ത്  സർക്കാർ അനുമതിയോടെ ഒറ്റക്കൊമ്പൻ  ബ്രാൻഡ് എത്തിക്കുന്നത്. 

Previous Post Next Post