ഏറ്റുമാനൂരിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

 ഏറ്റുമാനൂർ : ചീട്ടുകളി സ്ഥലത്തേക്ക് ഓട്ടം വിളിച്ചത്  പോകാതിരുന്നതിനെ തുടർന്ന് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മുണ്ടകപ്പാടം ഭാഗത്ത് ഒറ്റക്കപ്പലുമാവുങ്കൽ വീട്ടിൽ സിജോമോൻ (36), വേളൂർ തിരുവാതുക്കൽ ഭാഗത്ത് കളത്തൂർത്തറമാലി വീട്ടിൽ ജിബിൻ ജോസഫ്(36) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഒമ്പതാം തീയതി വൈകിട്ട് 4: 45 മണിയോടുകൂടി കാരിത്താസ് ജംഗ്ഷൻ ഭാഗത്ത് വച്ച്  ചീട്ടുകളി സ്ഥലത്തേക്ക് ഓട്ടം പോകുന്നതിനായി ഓട്ടോ ഡ്രൈവറെ ഓട്ടം വിളിക്കുകയും എന്നാൽ ഇയാൾ ഇത് വിസമ്മതിക്കുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ഇരുവരും ചേർന്ന് ഓട്ടോ ഡ്രൈവറെ മർദ്ദിക്കുകയും, നിലത്ത് കിടന്ന കല്ലെടുത്ത് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ജയപ്രസാദ്, എ.എസ്.ഐ സജി പി.സി, സി.പി.ഓ സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Previous Post Next Post