10 കോടി നഷ്ടപരിഹാരം..ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്….


ആലപ്പുഴയിലെ എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത് .പത്രസമ്മേളനത്തില്‍ നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെയാണ് നടപടി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

സിഎംആർഎൽ ഉടമ ശശിധരൻ കർത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്നും തെളിവ് നൽകാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രൻ തയാറായില്ലെന്നും നോട്ടീസിൽ പറയുന്നു.നിരവധി ബിജെപി നേതാക്കളെ താന്‍ കണ്ടിട്ടുമുണ്ട്, സംസാരിച്ചിട്ടുമുണ്ട്. അവരൊക്കെ നല്ല ധാരണയും ഉത്തരവാദിത്തമുള്ളവരാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞ കരിമണല്‍ കര്‍ത്തയെ അറിയില്ല. കണ്ടിട്ടുമില്ല. അങ്ങനെയൊരാളുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല. ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ ആയിരിക്കാം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയത്’. ഇതെല്ലാം മറുപടി അര്‍ഹിക്കാത്ത ആരോപണമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.


Previous Post Next Post