ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം


ദുബായ് : ദുബായ് ഗ്ലോബൽ വില്ലേജിൻറെ ഇപ്പോഴത്തെ സീസൺ അവസാനിക്കാൻ ഇനി അഞ്ച് ദിവസം മാത്രമേയുള്ളൂ. ഈ ആഗോള ഗ്രാമം സന്ദർശിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭാഗമായി, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കിഡ്‌സ് ഗോ ഫ്രീ ക്യാമ്പെയ്‌നിലൂടെ സൗജന്യ പ്രവേശനം നൽകുന്നു. ഈ മാസം 28ന് ഈ സീസൺ അവസാനിക്കും. ഈ വർഷം ഒക്ടോബറിലാണ് അടുത്ത സീസൺ ആരംഭിക്കുക 
ഈ സീസണിൽ, പാർക്കിൽ പ്രവേശിക്കാൻ രണ്ട് തരം ടിക്കറ്റുകൾ ലഭ്യമാണ്. ഞായറാഴ്ച മുതൽ വ്യാഴം വരെ സാധുതയുള്ള വാല്യു ടിക്കറ്റും വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ആഴ്ചയിലെ ഏത് ദിവസവും സന്ദർശിക്കാൻ സാധിക്കും. വാൽയു ടിക്കറ്റിന് 22.50 ദിർഹം ആണ് നിരക്ക്. ആപ്പ് വഴിയോ ബുക്ക് ചെയ്താൽ എനി ഡേ ടിക്കറ്റിന് 27 ദിർഹമാണ് നിരക്ക്
Previous Post Next Post