തിരുവനന്തപുരത്ത് 2 ഡി വൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു. കാട്ടാക്കടയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവംതിരുവനന്തപുരം: തിരുവനന്തപുരത്ത് 2 ഡി വൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു. കാട്ടാക്കടയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവം നടന്നത്. ഡി വൈ എഫ് ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇവരുടെയും വയറിലും നെഞ്ചിലാണ് കുത്തേറ്റത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പ്രദേശത്തുള്ള സ്ഥിരം മദ്യപസംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിലെടുത്തു.
Previous Post Next Post