പി എം ശ്രീ പദ്ധതി ; ധാരണാപത്രം ഒപ്പു വെയ്ക്കാനൊരുങ്ങി കേരളം ;332 സ്കൂളുകൾക്ക് ഗുണം ചെയ്യുംതിരുവനന്തപുരം : സർക്കാർ വിദ്യാലയങ്ങളിൽ സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതവുമായ പഠന രീതി നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് പി എം ശ്രീ. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമുള്ള സ്കൂളിന് നിശ്ചിത കാലയളവിൽ മികവ് തെളിയിക്കാൻ ഒരുകോടി രൂപ വരെ ധനസഹായം പദ്ധതി വഴി ലഭിക്കും . ഇതിനായി സംസ്ഥാനങ്ങൾ ധാരണ പത്രം ഒപ്പിടണം.

ഇപ്പോൾ കേരളവും പദ്ധതി നടപ്പാക്കാമെന്ന് തീരുമാനമെടുത്തിരിക്കുകയാണ് .മുൻ നിലപാടിൽ നിന്ന് മാറി ചിന്തിക്കാൻ കേരളം തയ്യാറായി. കേരളത്തിൻറെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാത്രമാകും പദ്ധതി നടപ്പിലാക്കുക എന്നാണ് മന്ത്രി പറയുന്നത്.

കേരളത്തിൽ 332 സ്കൂളുകൾക്കാണ് പി എം – ശ്രീ പദ്ധതിയുടെ ഗുണം ലഭിക്കുക. 5 വർഷത്തേക്ക് കേന്ദ്ര വിഹിതമായി 1008 കോടി രൂപ ലഭിക്കും. പദ്ധതി നടപ്പായില്ലെങ്കിൽ 978 . 53 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടാകുമെന്നും മന്ത്രി വിശദമാക്കി.

സമഗ്ര ശിക്ഷ ,കേന്ദ്രീയ വിദ്യാലയ സംഘടൻ, നവോദയ വിദ്യാലയ സമിതി എന്നിവയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ വരുന്ന അധ്യയന വർഷം സമഗ്ര ശിക്ഷ കേരളത്തിനുള്ള ഫണ്ടിൽ നിന്ന് 187 . 78 കോടി രൂപയാണ് നഷ്ടമാവുക. സ്റ്റാർസ് പദ്ധതിയിൽ 165.40 കോടിയും 2024 25 അധ്യായനവർഷം എസ് എസ് കെ ഫണ്ടിൽ ലഭിക്കേണ്ട 385.35 കോടി രൂപയും നഷ്ടമാകും
Previous Post Next Post