നെടുംകുന്നത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു,ഇടിമിന്നൽ ഏറ്റത് പെയിൻ്റിംഗ് തൊളിലാളിക്ക് കൂടെ ജോലി ചെയ്ത 3 പേരിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ, കുറ്റിക്കൽ മാന്തുരുത്തി സ്വദേശിക്കും പരുക്ക്



✒️ ജോവാൻ മധുമല 

നെടുംകുന്നം : ഇടിമിന്നലേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.നെടുകുന്നം മാണികുളത്ത് ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. കങ്ങഴ പത്തനാട് പുതുവാക്കുന്നേൽ മണികണ്ഠൻ (മണിക്കുട്ടൻ )  -47 ആണ് മരിച്ചത്.കൂടെ ജോലി ചെയ്തിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു ഒരാൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആണ് 
പെയിൻ്റിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഇവർ മഴ മൂലം തൊട്ടടുത്ത ഷെഡിൽ കയറി നിൽക്കുന്ന അവസരത്തിലാണ് ഇടിമിന്നൽ ഏറ്റത് മരിച്ച മണികണ്ഠന് ഒപ്പം ജേലി ചെയ്തിരുന്ന മാന്തുരുത്തി സ്വദേശി സുനീഷ് , ജോബ് മുക്കാടൻ ,ബിനോയി ഇളംകാട് എന്നിവർക്കാണ് പരുക്കേറ്റത് പരുക്കേറ്റവരെ ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം  മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു


Previous Post Next Post