ട്രാൻസ്ജെൻഡർ സമൂഹത്തെയും 75 വയസ്സിന് മുകളിലുള്ള പൗരന്മാരെയും ആയുഷ്മാൻ ഭാരത് പരിധിയിൽ കൊണ്ടുവരും ; ബിജെപി പ്രകടനപത്രിക പുറത്തിറക്കി


ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന താരമാണ് ആയുഷ്മാൻ ഭാരത് പദ്ധതി. ട്രാൻസ്ജെൻഡർ സമൂഹത്തെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുമെന്നാണ് ബിജെപി നൽകുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. കൂടാതെ 75 വയസ്സ് കഴിഞ്ഞ പൗരന്മാരെയും ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങൾക്ക് ദ്വിതീയ, തൃതീയ ആരോഗ്യ പരിരക്ഷകൾ വാഗ്ദാനം ചെയ്യുന്ന എൻഡിഎ സർക്കാരിന്റെ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന.

എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താൽപര്യപ്രകാരം ആരംഭിച്ച ജനകീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. കേന്ദ്രസർക്കാരിന്റെ ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആയുഷ്മാൻ ഭാരത് പദ്ധതി വികസിപ്പിച്ചിട്ടുള്ളത്. ഈ പദ്ധതി വഴി 50 കോടി ഇന്ത്യക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതാണ്. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ ആണ് ആരോഗ്യ ഇൻഷുറൻസ് ആയി നൽകുന്നത്.

മോദി കി ഗ്യാരന്റി’ എന്ന തലക്കെട്ടോടെ ആണ് ബിജെപി ഇന്ന് പ്രകടനപത്രികയായ സങ്കല്പ് പത്ര പുറത്തിറക്കിയിരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്രസർക്കാർ നൽകിവരുന്ന സൗജന്യ റേഷൻ പദ്ധതി അടുത്ത അഞ്ചുവർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 80 കോടിയിലധികം ജനങ്ങൾക്ക് ഈ സൗജന്യ റേഷൻ പദ്ധതിയായ പി എം ഗരീബ് കല്യാൺ അന്ന യോജന പ്രയോജനപ്പെടുന്നതാണ്. രാജ്യത്തെ പാവപ്പെട്ടവർക്കുള്ള പി എം ആവാസ് യോജന, എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ഹർ ഘർ നൽ സേ ജല്‍ പദ്ധതി, രാജ്യത്തെ ചേരികളുടെ വികസനം, പി എം ഉജ്ജ്വല യോജന വഴിയുള്ള എൽപിജി കണക്ഷനുകൾ, കേന്ദ്രസർക്കാരിന്റെ സൗരോർജ്ജ പദ്ധതിയായ പി എം സൂര്യ ഘർ മുഫ്ത് ബിജിലി യോജന, വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള വികസന പദ്ധതികൾ എന്നിവ കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുന്നതാണ് ബിജെപി പ്രകടനപത്രിക നൽകുന്ന മറ്റ് വാഗ്ദാനങ്ങൾ.

‘മോദി കി ഗ്യാരന്റി’ എന്ന തലക്കെട്ടോടെ ആണ് ബിജെപി ഇന്ന് പ്രകടനപത്രികയായ സങ്കല്പ് പത്ര പുറത്തിറക്കിയിരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്രസർക്കാർ നൽകിവരുന്ന സൗജന്യ റേഷൻ പദ്ധതി അടുത്ത അഞ്ചുവർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 80 കോടിയിലധികം ജനങ്ങൾക്ക് ഈ സൗജന്യ റേഷൻ പദ്ധതിയായ പി എം ഗരീബ് കല്യാൺ അന്ന യോജന പ്രയോജനപ്പെടുന്നതാണ്. രാജ്യത്തെ പാവപ്പെട്ടവർക്കുള്ള പി എം ആവാസ് യോജന, എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ഹർ ഘർ നൽ സേ ജല്‍ പദ്ധതി, രാജ്യത്തെ ചേരികളുടെ വികസനം, പി എം ഉജ്ജ്വല യോജന വഴിയുള്ള എൽപിജി കണക്ഷനുകൾ, കേന്ദ്രസർക്കാരിന്റെ സൗരോർജ്ജ പദ്ധതിയായ പി എം സൂര്യ ഘർ മുഫ്ത് ബിജിലി യോജന, വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള വികസന പദ്ധതികൾ എന്നിവ കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുന്നതാണ് ബിജെപി പ്രകടനപത്രിക നൽകുന്ന മറ്റ് വാഗ്ദാനങ്ങൾ.
Previous Post Next Post