സംസ്ഥാനത്ത് 7 ജില്ലകളിൽ വേനൽമഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും ഏഴിനും എട്ടിനും മഴ ലഭിക്കുമെന്നും ഒൻപതിന് കേരളത്തിലുടനീളം മഴ പെയ്യുമെന്നും കലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

അതിനിടെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും പുറുപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് മുതൽ 9 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. തൃശൂരിൽ 38 ഡിഗ്രിയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യതയുണ്ട്. എറണാകുളം, മലപ്പുറം, കാസർകോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.


Previous Post Next Post