മണർകാട് സെൻ്റ് മേരിസ് പ്രൈവറ്റ് ഐ. ടി. ഐയിൽ യൂത്ത് എംപവർമെന്റ് പ്രോഗ്രാം നടത്തിമണർകാട്: - ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മണർകാട് സെന്റ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ പ്ലേയ്സ്‌മെന്റ് സെല്ലും,മോഡൽ ലയൺസ് ക്ലബ്‌ ഓഫ് മണർകാടും ,, കോട്ടയം ആർ.ഐ സെൻററും സംയുക്തമായി യൂത്ത് എംപവർമെന്റ് പ്രോഗ്രാം നടത്തി.


മണർകാട് സെൻ്റ് മേരീസ് കത്തീഡ്രൽ ചീഫ് ട്രസ്റ്റി ശ്രീ പി. എ എബ്രഹാം പഴയിടത്തുവയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സി ബിജു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് മണർകാട് പ്രസിഡണ്ട് ലയൺ പി വി ഐപ്പ് സമ്മേളനത്തിന് സ്വാഗതം നേരുകയും ഡിസ്ട്രിക്ട് പ്രോജക്ട് കോ ഓഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും, മണർകാട് ഗ്രാമപഞ്ചായത്ത് മെമ്പർ ലയൺ സഖറിയ കുര്യൻ, ഐ.ടി. ഐ സെക്രട്ടറി ശ്രീ എം എം ജോസഫ് മരവത്ത്,പ്രിൻസിപ്പൽ ശ്രീ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ , ലയൺ സി ജി തോമസ്(സെക്രട്ടറി ലയൻസ് ക്ലബ് മണർകാട്),ലയൺ ജോർജ് കോര (ട്രഷറർ ലയൻസ് ക്ലബ് മണർകാട്) ലയൺ വി എ സഖറിയ ,ലയൺ ജി ഗോവിന്ദരാജ് ഐടിഐ ജി . ഐ ലാഷ്ലി എം ചിറയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും  ചെയ്യതു. 

*വ്യക്തിത്വ വികസനം* എന്ന വിഷയത്തിൽ സർട്ടിഫൈഡ് ട്രെയിനർ ശ്രീ സഞ്ജു പി ചെറിയാൻ, *അപ്പ്രീഷിപ്പ് ട്രെയിനിങ്ങും കോഴ്സുകളും* സംബന്ധിച്ച്  ആർ ഐ സെൻറർ കോട്ടയം ട്രെയിനർ ശ്രീ രാജേഷ് വി സക്റിയാ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു
ക്ലാസുകളിൽ കുട്ടികളോടൊപ്പം രക്ഷകർത്താക്കളും പങ്കെടുത്തു.
Previous Post Next Post