എല്ലാവർക്കും തുല്യ അവസരവും അവകാശവും; കേന്ദ്രസർക്കാരിന്റെ വികസനത്തിന് മതഭേദമില്ല ; പ്രധാനമന്ത്രി

ഭോപ്പാൽ : വിദ്വേഷ പ്രസംഗം നടത്തിയെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മോശം ഭാഷയിൽ സംസാരിച്ചെന്നു ചിലർ പറയുന്നു. അവർ വാചകമടിക്കുന്നവരും തങ്ങൾ പ്രവർത്തിക്കുന്നവരുമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിലെ മൊറീനയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും തുല്യ അവസരവും അവകാശവും എന്നതാണു ബിജെപിയുടെ നയം .കേന്ദ്രസർക്കാരിന്റെ വികസനത്തിനും മതഭേദമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാർട്ടി പാവപ്പെട്ടവർക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് . കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷ്യ വിതരണം ഉൾപ്പെടെയുള്ള പദ്ധതികൾ മതം നോക്കാതെയാണ് നടപ്പാലാക്കിയിരിക്കുന്നത്. എന്നാൽ കോൺഗ്രസ് ചെയ്തതോ . കോൺഗ്രസ് പ്രധാനമന്ത്രിമാർ മുസ്ലിം വിഭാഗത്തിനു പ്രത്യേക പ്രധാന്യമാണ് നൽകിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന്റെ ലക്ഷ്യം സ്വത്തുക്കൾ കൊള്ളയടിക്കുകയെന്നത് മാത്രമാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ മരണ ശേഷം പൈതൃക സ്വത്തുക്കൾ സർക്കാരിലേക്ക് പോവാതിരിക്കാൻ പൈതൃക സ്വത്താവകാശ നിയമം പോലും അവർ റദ്ദാക്കി. ഇപ്പോൾ രാജ്യത്തെ ജനങ്ങളുടെ സ്വത്തുക്കൾ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post