പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവം; ഉദ്യോഗസ്ഥന് സസ്പെൻഷൻ


പത്തനംതിട്ട : പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് വരണാധികാരിയായ ജില്ലാ കളക്ടർ. 

കോന്നി താലൂക്ക് ഓഫീസിലെ ക്ലാർക്ക് യദുകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. ഫ്ലെക്സ് അടിക്കാൻ പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം. പട്ടിക പുറത്തായതിൽ യുഡിഎഫ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്നേ പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോളിംഗ് സ്റ്റേഷൻ, മറ്റ് വിശദാംശങ്ങൾ എന്നിവ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നതായി കാണിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി കളക്ടർക്ക് പരാതി നൽകിയിരുന്നു.ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
Previous Post Next Post