കാശില്ലെങ്കിൽ കാറ്റുംവേണ്ട….കൊച്ചി കോർപറേഷൻ മേഖലാ ഓഫീസിൻ്റെ ഫ്യൂസ്ഊരി കെഎസ്ഇബി


കൊച്ചി: കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിൻ്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ഫോർട്ട്കൊച്ചിയിലെ കൊച്ചി കോർപറേഷൻ ഓഫീസിൻ്റെ ഫ്യൂസാണ് ഊരിയത്. കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ കോർപറേഷൻ ഓഫീസിൽ ഫാൻ പോലും ഇടാൻ സാധിക്കാത്ത സ്ഥിതിയായി. രണ്ട് ലക്ഷം രൂപയോളം വൈദ്യുതി ബില്ല് കുടിശികയുള്ളതാണ് ഫ്യൂസ് ഊരാൻ കാരണം.പണമടച്ച് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയതായി കൊച്ചി കോർപറേഷൻ അറിയിച്ചു.

 പണമില്ലാത്തതല്ല ബില്ല് അടക്കാതിരിക്കാൻ കാരണമെന്നും സാങ്കേതിക തടസങ്ങളെ തുടർന്ന് വൈകിയതാണെന്നും വൈകാതെ പരിഹരിക്കുമെന്നും മേയർ എം അനിൽകുമാർ വ്യക്തമാക്കി
Previous Post Next Post