ശോഭ സുരേന്ദ്രനെതിരെ മാനനഷ്ട കേസ്


ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറൽ സെക്രട്ടറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാൽ. ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കെ സി വേണുഗോപാൽ ഇന്ന് നേരിട്ടെത്തി പരാതി നൽകിയത്.കെ സി വേണുഗോപാലിന് വേണ്ടി മാത്യു കുഴൽനാടൻ കോടതിയില്‍ ഹാജരായി.

2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭയുടെ ആരോപണത്തിനെതിരെയാണ് കേസ് .

രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭ ആരോപിച്ചിരുന്നത് .
Previous Post Next Post