നാല് കിലോ കഞ്ചാവുമായി യുവതിയും;യുവാവും പിടിയിൽ:കോട്ടയം റെയിൽവേ സ്റ്റേഷന് സമീപം വച്ചാണ് ഇവർ പിടിയിലായത്
കോട്ടയം :എക്‌സൈസ് കമ്മീഷണറുടെ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ G ഉദയകുമാറും പാർട്ടിയും, കോട്ടയം EE&ANSS പാർട്ടി അംഗങ്ങളുടെ സഹായത്തോടെ കോട്ടയം റെയിൽവേ സ്റ്റേഷനു മുൻവശത്തു വച്ച് 4.075kg ഗഞ്ചാവ്‌ കൈവശം വച്ച കുറ്റത്തിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു 

തിരുവനന്തപുരം താലൂക്കിൽ തിരുമല PO യിൽ MSP നഗർ -ൽ കൊടൂർകോണം കുളത്തിൻകര (H)പങ്കജാക്ഷൻ മകൾ ഷീജ PR, കോട്ടയം താലൂക്കിൽ സംക്രാന്തി ദേശത്ത് പെരുമ്പായിക്കാട് വില്ലേജിൽ മഠത്തിൽ പറമ്പിൽ (H)TK രാജൻ മകൻ അമീർ MR എന്നിവരെ പ്രതിയാക്കി ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ് പ്രതികളെയും തൊണ്ടി  വകകളും കേസ് രേഖകളും കോട്ടയം റേഞ്ച് ഓഫീസിൽ ഏല്പിച്ചിട്ടുള്ളതുമാണ്. റൈഡിൽ കോട്ടയം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ B ആനന്ദ് രാജ്, C കണ്ണൻ (PO gr.),CEO ജോസഫ് KG, കോട്ടയം EE&ANSS ലെ WCEO സബിത KV, എന്നിവർ പങ്കെടുത്തു
Previous Post Next Post