സ്വർണവിലയിൽ നേരിയ ഇടിവ്കൊച്ചി: തിരുവനന്തപുരം: റെക്കോർഡ് വില വർദ്ധനവിന് ശേഷം സംസ്ഥാനത്ത് ദിവസങ്ങൾക്കു ശേഷം സ്വർണവിലയിൽ ഇടിവ്. ഇന്ന് (18/04/2024) പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 54,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 6765 രൂപയാണ്.

തിങ്കളാഴ്ച 54, 640 എന്ന റെക്കോർഡ് വിലയിലേക്ക് എത്തിയ ശേഷം ആദ്യമായാണ് വില കുറയുന്നത്. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളും വികസിത രാജ്യങ്ങളിലെ മാന്ദ്യ സാഹചര്യവും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന് ഡിമാന്‍ഡ് വർധിപ്പിക്കുന്നതിനാല്‍ നടപ്പു വര്‍ഷം പവന്‍ വില 60,000 രൂപ കടന്ന് മുന്നേറുമെന്ന് പ്രവചനം. ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വിലയില്‍ കുതിപ്പ് സൃഷ്ടിക്കുന്നത്.
Previous Post Next Post