കുവൈത്തിൽ കഞ്ചാവ് വളർത്തിയയാളെ ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 45 കഞ്ചാവ് തൈകളും വിൽക്കാൻ തയ്യാറായ നാല് കിലോ കഞ്ചാവും പിടികൂടിയെന്നും അധികൃതർ അറിയിച്ചു. 37 കിലോഗ്രാം തൂക്കംവരുന്ന വിലപിടിപ്പുള്ള ലോഹങ്ങളും പ്രതികളിൽനിന്ന് കണ്ടെത്തി. കഞ്ചാവ് വിൽക്കാനുള്ള ബാഗുകളും വിറ്റുകിട്ടിയ തുകയും കണ്ടെത്തി. മയക്കുമരുന്ന് വിൽപ്പനക്കാർക്കെതിരെയുള്ള അന്വേഷണവും നടപടിയും ശക്തമാക്കിയതായാണ് അധികൃതർ പറയുന്നത്.
കുവൈത്തിൽ കഞ്ചാവ് വളർത്തിയയാൾ അറസ്റ്റിൽ…
ജോവാൻ മധുമല
0