നാമനിര്‍ദേശ പത്രിക സമർപ്പണം ഇന്നുകൂടി; സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്…
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. മാർച്ച് 28 ന് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയതു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇനി ഇടത് മുന്നണി സ്ഥാനാർത്ഥികളിൽ ചിലർ കൂടി പത്രിക സമർപ്പിക്കാനുണ്ട്.ഇതുവരെ ഏറ്റവുമധികം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് കൊല്ലത്തും തൃശൂരുമാണ് . ഏറ്റവും കുറച്ച് സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് പത്തനംതിട്ടയിലുമാണ് .

മുന്നണി സ്ഥാനാർത്ഥികളിൽ പ്രമുഖരായ പലരും ഇതിനോടകം പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും.ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെ പത്രികകൾ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രിൽ 5 ന് നടക്കും.
Previous Post Next Post