മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളില്‍ കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്.
ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കടുവകള്‍ എസ്‌റ്റേറ്റിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശത്ത് സ്ഥിരമായി കടുവകള്‍ എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കന്നിമലയിലെ കര്‍ഷകന്റെ പശുവിനെ കടുവ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുവകളെ കൂട്ടത്തോടെ കണ്ടത്.