കാറിന് സൈഡ് നൽകാത്തതല്ല പ്രശ്നം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ വിശദീകരണവുമായി ആര്യ രാജേന്ദ്രൻതിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. കാറിന് സൈഡ് നൽകാത്തതിനെ തുടർന്നല്ല വാക്കേറ്റമുണ്ടായതെന്നും അശ്ലീല ആഗ്യം കാണിച്ചതാണ് പ്രശ്നത്തിന് കാരണമെന്നും ആര്യ വിശദീകരിച്ചു.
ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവും ആര്യയുടെ സഹോദരന്‍റെ ഭാര്യയുമായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. കാറിൽ ബസ് തട്ടുമെന്ന നിലയിൽ കടന്നു പോയി. പിന്നാലെ താനും സഹോദരന്‍റെ ഭാര്യയും പിന്നിലെ ചില്ലിലൂടെ തിരിഞ്ഞ് നോക്കിയപ്പോൾ ഡ്രൈവർ ലൈംഗീഗ ചുവയുള്ള ആഗ്യം കാണിക്കുകയായിരുന്നു. പിന്നീട് പാളയം സിഗ്നലിൽ വാഹനങ്ങൾ നിന്നപ്പോൾ ഞങ്ങൾ വാഹനങ്ങൾ നിർത്തിയപ്പോൾ തങ്ങള്‍ കാറ് സൈഡാക്കി ബസ് ഡ്രൈവറുമായി സംസാരിക്കുകയായിരുന്നുവെന്നും ആര്യ രാജേന്ദ്രൻ.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നേരത്തെയും അലക്ഷ്യമായ ഡ്രൈവിംഗിന് കേസുണ്ട്. സംസാരിക്കുമ്പോൾ പോലും ഇദ്ദേഹം ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് അതിന്‍റെ കവര്‍ വലിച്ചെറിഞ്ഞുവെന്നും ആര്യ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അല്ല, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നതെന്നും ആര്യ. മന്ത്രിയെ വിളിച്ചിരുന്നു, ഡിസിപിയെ വിളിച്ചിരുന്നു, കന്‍റോൺമെന്‍റ് പൊലീസിനെ വിളിച്ചു, വിവരങ്ങളെല്ലാം ധരിപ്പിച്ചു, കെഎസ്ആര്‍ടിസി വിജിലൻസ് ടീമിനെ സ്ഥലത്തേക്ക് പറ‍ഞ്ഞയക്കാമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു, ഇതിനെല്ലാം ശേഷം മാത്രമാണ് യദു മാന്യമായി പെരുമാറിയത്, പിന്നീട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചുവെന്നും ആര്യ രാജേന്ദ്രൻ.
Previous Post Next Post