ഇപിക്കെതിരെ നടപടിയില്ല, കൂടിക്കാഴ്ച തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സിപിഎംസംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് എം.വി. ഗോവിന്ദൻതിരുവനന്തപുരം: ഇ.പി. ജയരാജനെ സംരക്ഷിച്ച് സിപിഎം. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിശോധിച്ചെന്നും ഇ.പി-ജാവഡേക്കർ കൂടിക്കാഴ്ച തെരഞ്ഞടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്യില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഇ.പി പാർട്ടിയെ അറിയിച്ചതായും ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാവിനെ ഏതാണ്ട് രണ്ടുവർഷം മുമ്പ് ഒരിക്കൽ നേരിട്ട് കണ്ടകാര്യം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതുൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് വലിയ പ്രചാരവേല നടക്കുന്നത്. പാർട്ടിക്ക് എല്ലാം ബോധ്യമായി. ആരോപണങ്ങൾക്കെതിരെ ഇപിക്ക് നിയമനടപടി സ്വീകരിക്കാം. ആരെയെങ്കിലും കണ്ടാൽ ഇടതു പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതേണ്ട. രാഷ്ട്രീയ എതിരാളികളെ കാണുമ്പോൾ അവസാനിക്കുന്നതാണ് പ്രത്യശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് ഗോവിന്ദൻ പറഞ്ഞു.

Previous Post Next Post