പായിപ്പാട്ടുകരയ്ക്ക് ആവേശമായി പായിപ്പാടൻ ചുണ്ടൻ നീരണിഞ്ഞു


പായിപ്പാട് : പായിപ്പാടൻ ചുണ്ടൻ വള്ളം സമിതി പണികഴിപ്പിച്ച പായിപ്പാട് ചുണ്ടൻ വള്ളം ഇന്ന് രാവിലെ വള്ളത്തിന്റെ മുഖ്യ ശിൽപി ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമിത്വത്തിൽ നീരണിഞ്ഞു. ചുണ്ടൻ വള്ള സമിതി അംഗങ്ങളും നാട്ടുകാർ,സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ ആടുജീവിതത്തിലെ നജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പായിപ്പാടൻ ചുണ്ടൻ വള്ള സമിതി പണികഴിപ്പിക്കുന്ന മൂന്നാമത്തെ ചുണ്ടൻ വള്ളമാണിത്. കളിവള്ളങ്ങളുടെ ശിൽപി ഉമാ മഹേശ്വരൻ ആചാരിയുടെ മേൽനോട്ടത്തിലാണ് വള്ളം പണിതിരിക്കുന്നത്. വള്ളത്തിന്റെ നിർമ്മാണം കഴിഞ്ഞ ഏപ്രിലാണ് ആരംഭിച്ചത് ഈരാറ്റുപേട്ടയിൽ  നിന്നെത്തിച്ച ആഞ്ഞിലിത്തടിയിലാണ് വള്ളം  നിർമ്മിച്ചിരിക്കുന്നത്. അൻപത്തിമൂന്നേകാൽ കോൽ നീളവും 52 അങ്കുലം വണ്ണവുമാണ് ചുണ്ടൻ വള്ളത്തിനുള്ളത് 2002 -ൽ നീരണിഞ്ഞ വള്ളമാണ് നിലവിൽ പായിപ്പാട് ഉള്ളത്. 2005,2006,2007 വർഷങ്ങളിൽ ഹാട്രികും 2018 ൽ നെഹ്റു ട്രോഫിയും നേടിയിട്ടുണ്ട്. ഈ വള്ളം നിലനിർത്തിയാണ് പുതിയ വള്ളം നിർമിച്ചിരിക്കുന്നത്. വീയപുരം വില്ലേജ് ഓഫീസിനു സമീപത്തുവെച്ചാണ് വള്ളത്തിന്റെ നിർമാണ പ്രവർത്തനം നടന്നത്.
Previous Post Next Post