സംഘർഷത്തിന്റെ വക്കോളം എത്തി പാമ്പാടിയിലെ കലാശക്കൊട്ട്


പാമ്പാടി :- യുഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് എതിർവശത്തെ സെൻട്രൽ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്നും കാളച്ചന്ത വരെ പോയി തിരിച്ച് ബസ്റ്റാൻഡ് ജംഗ്ഷനിൽ വാദ്യമേളങ്ങളുടെയും അനൗൺസ്മെന്റ്  വാഹനങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ പതാകകളും പ്ലക്കാർഡു കളും ഏന്തി ആവേശത്തോടെ മുദ്രാവാക്യം മുഴക്കി പ്രകടനനമായി എത്തി . 5. 45 ഓടുകൂടി ആവേശഭരിതരായ പ്രവർത്തകർ ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിച്ച് നേർക്കുനേർ നിന്നത്  കെ കെ റോഡിൽ അല്പനേരത്തേക്ക് ഗതാഗത തടസ്സം ഉണ്ടാക്കുകയും സംഘർഷത്തിന്റെ വക്കോളം എത്തുകയും ചെയ്തുവെങ്കിലും പോലീസും മുതിർന്ന നേതാക്കന്മാരും ഇടപെട്ട് ഇരു കൂട്ടരെയും ഇരുവശത്തേക്ക് മാറ്റി.

 യുഡിഎഫ് പരിപാടിക്ക്  ഡി.സി.സി സെക്രട്ടറി ഷേർളി തര്യൻ, യുഡിഎഫ് നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ രാധാവി നായർ,
 കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റു മാരായ കെ. ബി ഗിരീശൻ, കെ കെ രാജു, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കുഞ്ഞു പുതുശ്ശേരി കൺവീനർ ആന്റണി തുപ്പലഞ്ഞിയിൽ, മീഡിയ കോർഡിനേറ്റർ അഡ്വ. സിജു കെ ഐസക്ക്,  മണ്ഡലം പ്രസിഡണ്ട് കെ. ആർ ഗോപകുമാർ,
എൻ .ഐ  മത്തായി ( UDF മണ്ഡലം കമ്മറ്റി കൺവീനർ - C M P നേതാവ് )
അഡ്വ.സണ്ണി പാമ്പാടി, മാത്തച്ചൻ പാമ്പാടി, എം. സി ബാബു, എൻ.ജെ പ്രസാദ്, സെബാസ്റ്റ്യൻ ജോസഫ് അനീഷ് ഗ്രാമറ്റം,  പി.എസ് ഉഷാകുമാരി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഏലിയാമ്മ ആന്റണി, മണ്ഡലം പ്രസിഡണ്ട് മേരിക്കുട്ടി മർക്കോസ്, അച്ചാമ്മ തോമസ്, ബിജു പുത്തൻകുളം, ജോർജ് പാമ്പാടി,വി.എസ് ഗോപാലകൃഷ്ണൻ, രതീഷ് ഗോപാലൻ, രതീഷ് തോട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post