ഇന്ത്യ സഖ്യറാലിയിൽ തമ്മിലടിച്ച് കോൺ​ഗ്രസ് ആർ‍ജെ‍‍ഡി പ്രവർത്തകർ

ഇന്ത്യ സഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ ജാര്‍ഖണ്ഡ് റാലിയില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് ആര്‍ജെഡി പ്രവര്‍ത്തകര്‍. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സഖ്യം പൊള്ളയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തല്ലി പിരിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു.ശക്തി പ്രകടനത്തിനായി നടന്ന ഇന്ത്യ സഖ്യ റാലിയില്‍ തമ്മിലടി. ജാര്‍ഖണ്ഡിലെ ചത്ര സീറ്റില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് ആര്‍ജെഡിയെ പ്രകോപിപ്പിച്ചത്. നേതാക്കള്‍ വേദിയിലിരിക്കുമ്പോള്‍ അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ റാലിയില്‍ ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാസമുയര്‍ത്തി. അധികാരക്കൊതിയന്മാരായ നേതാക്കളാണ് സഖ്യമെന്ന പേരില്‍ ഒത്തു കൂടിയിരിക്കുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു
Previous Post Next Post