കോട്ടയം സ്വദേശിയെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി എന്‍.കെ. അരുണിന്റെ മൃതദേഹമാണു വീടിനുള്ളിൽ കണ്ടെത്തിയത്.


യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവാവ് മരിച്ച നിലയില്‍. കോട്ടയം സ്വദേശിയായ എന്‍.കെ. അരുണിന്റെ മൃതദേഹമാണു കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ലണ്ടനിലെ പ്രിന്‍സ് അലക്സാന്‍ഡ്ര ഹോസ്പിറ്റലില്‍ നഴ്സാണ് അരുണ്‍.
 ഇദ്ദേഹം യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. നാലഞ്ചു മാസം മുന്‍പാണ് അരുണിന്റെ ഭാര്യ ഇവിടേക്ക് എത്തിയത്.
ഭര്‍ത്താവിന്റെ പൊടുന്നനെയുള്ള വേര്‍പാടില്‍ അവശയായ ഭാര്യയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ സുഹൃത്തുക്കളുടെ വീട്ടിലാണുള്ളത്. അരുണിന്റെ കൂടെ പഠിച്ചിരുന്നവരുടെ വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് മരണ വാര്‍ത്ത പുറത്തറിഞ്ഞത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ
Previous Post Next Post