അങ്കമാലിയിൽ ബോംബ് ഭീഷണി..പൊലീസ് പരിശോധന…

അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി.ഭീഷണിയെ തുടർന്ന് സ്ഥലത്ത് പോലീസ് അന്വേഷണം ആരംഭിച്ചു .ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം പൊലീസിന് ലഭിച്ചത്. പിന്നാലെ പൊലീസിൻ്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഫോൺ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Previous Post Next Post