ബീഫ് കറി വെച്ചില്ല..അമ്മയെ ചപ്പാത്തിക്കോല് കൊണ്ട് മർദിച്ചു..മകൻ അറസ്റ്റിൽ….


കൊച്ചിയിൽ ബീഫ് കറിവച്ചു നൽകിയില്ലെന്ന പേരില്‍ ഹൃദ്രോഗിയായ അമ്മയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ .മനുഷ്യാവകാശ പ്രവർത്തകര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മകൻ എൽവിൻ കോശിയെ (47) എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത് .എറണാകുളം മാധവ ഫാർമസിക് സമീപം അമൂല്യ സ്ട്രീറ്റ് ചെലിപ്പിള്ളി വീട്ടിൽ ജൂണി കോശി (76) ആണ് മകന്റെ അക്രമത്തിൽ പരിക്കേറ്റ് ചികിത്സ നേടിയത് .ഈ മാസം 25ന് രാവിലെയായിരുന്നു സംഭവം.

രണ്ട് മക്കൾക്കൊപ്പമാണ് ജൂണി താമസിച്ച് വരുന്നത്. എന്നാല്‍ സംഭവ ദിവസം മൂത്ത മകനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഈ സമയം അമിത മദ്യലഹരിയിൽ ബീഫുമായി വീട്ടിൽ എത്തിയ എൽവിൻ ഉടൻ തന്നെ കറിവച്ച് നൽകാൻ അമ്മയോടെ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെട്ടെന്ന് കറിവച്ച് നൽകാൻ പറ്റില്ലെന്ന് പറ‍ഞ്ഞ ജൂണിയെ മകൻ തലയ്ക്കിടിച്ച് വീഴ്ത്തിയ ശേഷം നെഞ്ചിൽ ചവിട്ടുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ ജൂണി ഉടൻ തന്നെ സമീപത്തെ വനിതാ ഹോസ്റ്റലിൽ അഭയംതേടി. പിന്തുടർന്നെത്തിയ മകൻ, ചപ്പാത്തി പരത്തുന്ന കോലുകൊണ്ട് ഹോസ്റ്റലിലിട്ടും മൃഗീയമായി മർദ്ദിച്ചു .ഹോസ്റ്റൽ അന്തേവാസികളാണ് ജൂണിയെ രക്ഷപ്പെടുത്തിയത്. അമ്മയെ മകൻ മ‌ർദ്ദിക്കുന്ന രംഗങ്ങൾ ഹോസ്റ്റൽ അന്തേവാസികൾ പകർത്തിയിരുന്നു. ഇത് മനുഷ്യാവകാശ പ്രവർത്തകരുടെ കൈയിലെത്തിയതോടെയാണ് വിവരം പോലീസ് അറിയുന്നത്.
Previous Post Next Post