കോട്ടയത്ത്ട്രെയിനിൽ വച്ച് പാമ്പുകടിയേറ്റ യുവാവ് ആശുപത്രി വിട്ടു..കടിച്ചത്….


ട്രെയിനിൽ നിന്ന് പാമ്പുകടിയേറ്റ യുവാവ് ആശുപത്രി വിട്ടു. കോട്ടയം–മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തെങ്കാശി ശങ്കരംകോവിൽ ചിന്നക്കോവിലകംകുളം സ്വദേശി കാർത്തിക്കാണ് ഇന്ന് ആശുപത്രി വിട്ടത് .ഇയാളെ കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതർ .

ഗുരുവായൂർ–മധുര എക്സ്പ്രസിൽ തിങ്കളാഴ്ച രാവിലെ പത്തോടെ പിറവം റോഡ്–ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടെയാണ് കാർത്തിക്കിനെ പാമ്പുകടിച്ചത്. തുടർന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ‌യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പി‌ക്കുകയായിരുന്നു.


Previous Post Next Post