തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശംതൊഴിലാളികൾക്ക് നിർദേശം നൽകുന്ന മേറ്റിന്‍റെ ശബ്ദ സന്ദേശം പുറത്ത്


കോട്ടയം: വിജയപുരത്ത് ഇടതുപക്ഷ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം. തൊഴിലാളികൾക്ക് നിർദേശം നൽകുന്ന മേറ്റിന്‍റെ ശബ്ദ സന്ദേശം പുറത്തു വന്നു.
ജോലിക്കു കയറിയതായി രേഖപ്പെടുത്തിയശേഷം തോമസ് ചാഴികാടന്‍റെ പ്രചാരണത്തിനു പോകണം എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. പഞ്ചായത്തംഗം പറഞ്ഞിട്ടാണ് സന്ദേശമയച്ചതെന്നാണ്  വിശദീകരണം. മുമ്പ് പാമ്പാടിയിലും ജെയ്ക്ക് C തോമസിൻ്റെ ഇലക്ഷൻ പ്രചരണത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗത്തിൻ്റെ ഭീഷണി സന്ദേശം ചർച്ചയായിരുന്നു അന്ന് പാമ്പാടി പഞ്ചായത്തിലെ കുറ്റിക്കൽ വാർഡ് മെമ്പർ സുനിത ദീപുവാണ് തൊഴിലുറപ്പ് ജോലി നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഈ ശബദ സന്ദേശം വൈറൽ ആയിരുന്നു 
Previous Post Next Post