കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് പരിക്ക്


ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. ബരാമുള്ള ജില്ലയിലെ സോപോരിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ. സോപോരിലെ ചെക്ക് മൊല്ല നൗപോരയിൽ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ സുരക്ഷാ സേനയെ കണ്ടതും ഭീകരർ വെടിയുതിർത്തു.

അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ആയിരുന്നു സുരക്ഷാ സേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. ഇവരെ ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. മൂന്നിലധികം ഭീകരർ സ്ഥലത്ത് ഉണ്ടെന്നാണ് സംശയിക്കുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സേനാംഗങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Previous Post Next Post