പാമ്പാടിയിൽ ഫെഡറൽ ബാങ്കിൻ്റെയും സൗത്ത് ഇൻഡ്യൻ ബാങ്കിൻ്റെയും സി .ഡി .എം വേണമെന്നും കോത്തലയിൽ A T M വേണമെന്നും ഉള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു✒️ ജോവാൻ മധുമല 
പാമ്പാടി : പാമ്പാടിയിൽ ഫെഡറൽ ബാങ്ക് .,സൗത്ത് ഇൻഡ്യൻ ബാങ്ക്  സി .ഡി .എം വേണമെന്നും കോത്തലയിൽ A T M വേണമെന്നും ഉള്ള  നാട്ടുകാരുടെ  ആവശ്യം ശക്തമാകുന്നു പാമ്പാടിയെ സംബന്ധിച്ച് ഫെഡറൽ ബാങ്ക് സൗത്ത്   , ഇൻഡ്യൻ ബാങ്ക് എന്നീ ബാങ്കുകളുടെ ഉപഭോക്താക്കൾ ആണ് ഈ ആവശ്യവുമായി രംഗത്ത് ഉള്ളത്

സൗത്ത് ഇൻഡ്യൻ ബാങ്കിന് C D Mകൾ കുറവാണ് കോട്ടയത്ത് പോലും ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ് കട്ടപ്പന .പാലാ ,തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് ചിലയിടങ്ങളിലും  മാത്രമാണ് സൗത്ത് ഇൻഡ്യൻ ബാങ്കിന് C D Mഉള്ളതെന്നാണ് പ്രാധമിക അന്വേഷണത്തിൽ മനസ്സിലായത്


കൂടാതെ പുളിക്കൽ കവല കഴിഞ്ഞാൽ കോട്ടയം കുമളി റോഡിൽ  ആദ്യത്തെ ATM ഉള്ളത്  M G M Jn ൽ ആണ് ഏകദേശം 4 കിലോമീറ്റർ ചുറ്റളവിൽ മറ്റ് A T Mകൾ ഇല്ലാത്തത് കോത്തല നിവാസികളെ സംബന്ധിച്ച്
വളരെ ബുദ്ധിമുട്ട് ജനിപ്പിക്കുന്നു  തൊട്ടടുത്ത പ്രദേശമായ എസ് .എൻ പുരം നിവാസികൾ വരെ കൂരോപ്പടയിലോ പാമ്പാടി ടൗണിലോ എത്തേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്  കോത്തലയിൽ ഒരു A T M വേണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കം ഉണ്ട് മുമ്പ് പാമ്പാടിക്കാരൻ ന്യൂസ് ഈ കാര്യം വാർത്ത ചെയ്തിരുന്നു വാർത്തയെ തുടർന്ന് മൂന്ന് വർഷം മുമ്പ്  പല ബാങ്ക് അധികാരികളും കോത്തലയിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചു എങ്കിലും ബലവത്തായ മുറികൾ ഇല്ല എന്ന കാരണത്താൽ ശ്രമം ഉപേക്ഷിക്കുകയാരിരുന്നു  എന്ന് അറിയുവാൻ സാധിച്ചു  
കോത്തല നിവാസികളുടെ നിരന്തര ആവശ്യം മുഖവിലക്ക് എടുക്കും  എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ
Previous Post Next Post