എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി.. 15കാരി ജീവനൊടുക്കി….


എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതിയിൽ മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി.പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് .ഇതിൽ നിന്നുമാണ് മരണകാരണം പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയാണെന്ന് കണ്ടെത്തിയത് . ഇന്നലെയാണ് ഒതളൂര്‍ പവദാസിന്‍റെ മകള്‍ നിവേദ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.


Previous Post Next Post