അതിതീവ്ര ന്യൂന മർദ്ദം…5 ജില്ലകളിൽ …


കൊച്ചി: മധ്യ വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂന മർദ്ദം ഇന്ന് രാത്രിയോടെ, വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ, കലിംഗപട്ടണത്തിന് സമീപം, വടക്കൻ ആന്ധ്രപ്രദേശ്–തെക്കൻ ഒഡിഷ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ നാളെയും മറ്റന്നാളും മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ മഴക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Previous Post Next Post