കോട്ടയത്തുനിന്നും 2000 കോടി രൂപയുമായി പോയ കേരള പൊലീസിനെ ആന്ധ്രയില്‍ തടഞ്ഞു; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷംകോട്ടയം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പി. ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏപ്രില്‍ 30ന് ആണ് പഴകിയ 500 രൂപ നോട്ടുകള്‍ 4 ട്രക്കുകളിലാക്കി ഹൈദരാബാദിലേക്കു കൊണ്ടുപോയത്.



കോട്ടയം :  കാലാവധി കഴിഞ്ഞ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച സ്ഥലത്ത് എത്തിക്കാന്‍ കോട്ടയത്തുനിന്നു പോയ കേരള പൊലീസിനെ ആന്ധ്ര പൊലീസ് തടഞ്ഞു വെച്ചത് നാല് മണിക്കൂര്‍. 
2000 കോടി രൂപയാണ് കേരള പൊലീസിന്റെ കയ്യില്‍ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് നടപടികളെ തുടര്‍ന്നുളള പരിശോധനയുടെ ഭാഗമായാണ് തടഞ്ഞു വെച്ചത്. 
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അനന്തപുര്‍ ജില്ലയില്‍ കേരള സംഘത്തെ ആന്ധ്ര പൊലീസ് തടഞ്ഞത്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിളിച്ചെങ്കിലും വൈകിട്ട് നാലോടെയാണു സംഘത്തെ വിട്ടയച്ചത്. ഭക്ഷണം കഴിക്കാന്‍ പോലും അനുവദിച്ചില്ലെന്നാണ് കേരള പൊലീസ് സംഘം പറയുന്നത്.
കോട്ടയം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പി. ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏപ്രില്‍ 30ന് ആണ് പഴകിയ 500 രൂപ നോട്ടുകള്‍ 4 ട്രക്കുകളിലാക്കി ഹൈദരാബാദിലേക്കു കൊണ്ടുപോയത്. 
തുരുത്തിയിലെ ഫെഡറല്‍ ബാങ്ക് കറന്‍സി ചെസ്റ്റില്‍ നിന്നും ഹൈദരാബാദിലെ റിസര്‍വ് ബാങ്ക് കേന്ദ്രത്തിലേക്കാണ് നോട്ടുകള്‍ എത്തിച്ചത്. രണ്ട് വാഹനങ്ങളിലായി ഡിവൈഎസ്പിയും, രണ്ട് എസ്‌ഐമാരും, മൂന്ന് സീനിയര്‍ സിപിഒമാരും എട്ട് സിപിഒമാരുമാണ് കോട്ടയത്ത് നിന്ന് യാത്ര തിരിച്ചത്.

Previous Post Next Post