കൂരോപ്പട : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ജനശ്രീ മിഷൻ പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കൂരോപ്പടയിലെ ജനശ്രീ മിഷൻ ഓഫീസിൽ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ പരിപാടി ജനശ്രീ മിഷൻ പുതുപ്പള്ളി ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട ഉദ്ഘാടനം ചെയ്തു. ജനശ്രീ ബ്ലോക്ക് കോ- ഓർഡിനേറ്റർ പി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു സി കുര്യൻ, ജനശ്രീ മിഷൻ നേതാക്കളായ എം.പി ഗോപാലകൃഷ്ണൻ നായർ, ജോണിക്കുട്ടി എം.സി, അഭിലാഷ് മാത്യു, രാജേന്ദ്രൻ തേരേട്ട് , കെ.കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
രാജീവ് ഗാന്ധി അനുസ്മണം. കൂരോപ്പടയിൽ നടന്നു
ജോവാൻ മധുമല
0
Tags
Top Stories