ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റീമല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും



ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റീമല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും.
പശ്ചിമ ബംഗാളിന്‍റെയും ഒഡീഷയുടെയും തീരങ്ങളിലാകും ചുഴലിക്കാറ്റ് കരതൊടുക.

110 മുതല്‍ 135 കിലോമീറ്റർ വരെ വേഗതയിലാകും ചുഴലിക്കാറ്റ് കരയിലെത്തുക. മറ്റന്നാളോടെ കാറ്റിന്റെ ശക്തി 60 കീലോമീറ്റർ വേഗതയായി കുറയും.

പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഒഡീഷയിലും കനത്ത മഴയും വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റന്നാള്‍ വരെ ബംഗാളിലും ഒഡീഷയിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയെടക്കം നാശനഷ്ടങ്ങള്‍ നേരിടാനായി തയ്യാറാക്കി നിർത്തിയിരിക്കുകയാണ്. കേരളത്തെ റീമല്‍ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെന്നാണ് പ്രവചനം.
Previous Post Next Post