അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ ടവറിന് മുകളിൽകയറി യുവാവിന്റെ ആത്മഹത്യാ ഭീഷണിഒരുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ താഴെയിറക്കിയത്

അങ്കമാലി: അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ അങ്കമാലി ഫയർഫോഴ്സും പൊലീസും റെയിൽവേ പൊലീസും കൂടി അനുനയിപ്പിച്ച് താഴെയിറക്കി.

കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ താഴെയിറക്കിയത്
Previous Post Next Post