കുവൈറ്റ് എയർപോർട്ടിൽ ജോലിസ്ഥലത്തുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് എയർപോർട്ടിൽ ജോലി ചെയ്യുന്ന ഒരു ഫസ്റ്റ് ലെഫ്റ്റനൻ്റ് ആകാശത്തേക്ക് വെടിവച്ചു. വെടിവെയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ലെഫ്റ്റനൻ്റ് രാജ്യം വിട്ടതായുമാണ് റിപ്പോർട്ട് . സംഭവ സ്ഥലത്ത് നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുണ്ടകൾ നീക്കം ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേസെടുത്ത് പ്രതികളെ പിടികൂടാൻ വേണ്ട നടപടികൾ സ്വീകരിച്ചുവരികയാണ്
കുവൈറ്റ് എയർപോർട്ടിൽ ഉദ്യോഗസ്ഥർ തമ്മിൽ വാക്ക് തർക്കം; ആകാശത്തേക്ക് വെടിയുതിർത്തു
ജോവാൻ മധുമല
0
Tags
Top Stories