വിരമിക്കാൻ 6 ദിവസം മാത്രം ബാക്കി…കൈക്കൂലി കേസില്‍ ഉദ്യോഗസ്ഥൻ അറസ്റ്റിൽ….


തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം കോര്‍പ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ സെക്ഷൻ ക്ലർക്ക് അനിൽകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഇന്ന് വൈകിട്ട് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. അനധികൃത നിർമ്മാണം പൊളിക്കുന്നതായി ബന്ധപ്പെട്ട പലതവണ ഓഫീസിൽ കയറിയെങ്കിലും കാര്യം നടക്കാതെ വന്നതോടെയാണ് പരാതിക്കാരൻ വിജിലന്‍സില്‍ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്.

തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശ പ്രകാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് പരാതിക്കാരൻ ഓഫീസിലെത്തി തുക കൈമാറുകയായിരുന്നു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം അനില്‍കുമാറിനെ കൈക്കൂലി പണം സഹിതം പിടികൂടുകയായിരുന്നു. വിഴിഞ്ഞം പൂവാർ സ്വദേശിയാണ് അനിൽകുമാർ. ജോലിയില്‍ നിന്ന് വിരമിക്കാൻ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് വിജിലൻസിന്‍റെ അറസ്റ്റ്
Previous Post Next Post