നടി കനകലത അന്തരിച്ചു….


നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തുന്നത്. ഏകദേശം 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.
1964-ൽ കൊല്ലം ജില്ലയിൽ പരമേശ്വരൻ പിള്ള – ചിന്നമ്മ ദമ്പതികളുടെ മകളായാണ് കനകലതയുടെ ജനനം. ലെനിൻ രാജേന്ദ്രന്റെ ചില്ലിലൂടെയാണ് നടി സിനിമയിൽ സജീവമാകുന്നത്.രാജാവിന്റെ മകൻ, കിരീടം, അപ്പു, ഇൻസ്‌പെക്ടർ ബൽറാം, കൗരവർ, മാനത്തെ കൊട്ടാരം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, പ്രിയം തുടങ്ങി മുന്നൂറോളം സിനിമകളിൽ കനകലത അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമകളിലും കനകലത സജീവമായിരുന്നു. സിനിമ-സീരിയൽ താരങ്ങളുൾപ്പെട്ട ഹലോ മലയാളി എന്നൊരു ട്രൂപ്പും കനകലത നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.


Previous Post Next Post