സ്ത്രീത്വത്തെ അപമാനിച്ചു: ചോദ്യം ചെയ്യലിന് ഹാജരാകാൻ ദല്ലാൾ നന്ദകുമാറിന് നോട്ടീസ്ആലപ്പുഴ: ദല്ലാൾ നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്‍റെ നോട്ടീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി. ഈ മാസം ഒൻപതിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോധ സുരേന്ദ്രൻ പത്തു ലക്ഷം രൂപ കൈപറ്റിയെന്ന് ടി.ജി നന്ദകുമാർ ആരോപിച്ചിരുന്നു. ശോഭ ബിജെപി വിടാൻ തീരുമാനിച്ചിരുന്നെന്നും എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവും തെരഞ്ഞെടുപ്പ് സമയത്ത് നന്ദകുമാർ ഉയർത്തിയിരുന്നു.

Previous Post Next Post