ഗൂഗിൾ വാലറ്റിൽ ടിക്കറ്റും യാത്ര പാസും എടുക്കാൻ സൗകര്യമൊരുക്കി കൊച്ചി മെട്രോ

കൊച്ചി: ഗൂഗിൾ വാലറ്റിൽ ടിക്കറ്റെടുക്കാനും യാത്രാ പാസ് ലഭ്യമാക്കാനും സൗകര്യമൊരുക്കി കൊച്ചി മെട്രോ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് മെട്രോ സർവീസിൽ ഗൂഗിൾ വാലറ്റ് സേവനം ഒരുക്കുന്നത്. ഗൂഗിൾ വാലറ്റ് സേവനം രാജ്യത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കൊച്ചി മെട്രോ പദ്ധതി അവതരിപ്പിച്ചത്.

ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ അടക്കമുള്ളവ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും സൗകര്യമൊരുക്കുന്നതാണ് ഡിജിറ്റൽ വാലറ്റ്. ഗൂഗിളുമായുളള സഹകരണത്തോടെയാണ് കൊച്ചി മെട്രോ റെയിൽ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നത്. നഗരഗതാഗത രംഗത്തെ ഡിജിറ്റൽ ചുമടുവയ്പ്പിൽ പ്രധാനപ്പെട്ടതാണിതെന്ന് കെ എം ആർ എൽ എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
Previous Post Next Post