സഹകരണ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല് …കെപിസിസി അംഗം അം​ഗമടക്കം ആറു പേർക്കെതിരെ കേസ്….



ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിലുണ്ടായ കൂട്ടത്തല്ലിൽ കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ.
ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്‍റെ മകൻ പണം നൽകാനുണ്ടെന്നായിരുന്നു ആരോപണം. മുഹമ്മദ് ബ്ലാത്തൂരിന്റെ മകൻ ഓൺലൈൻ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കി എന്നാണ് ആക്ഷേപം.
പരാതി നൽകാതിരിക്കാൻ പണം തിരികെ നൽകാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ആക്രമിച്ചെന്നും പരാതി. ബിറ്റ് കോയിൻ ഇടപാട് നടത്തി കെപിസിസി അംഗത്തിൻ്റെ ഒത്താശയോടെ നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പെന്നും പരാതിക്കാർ പറയുന്നു.

എന്നാല്‍ മകനുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഇല്ലെന്നാണ് മുഹമ്മദ് ബ്ലാത്തൂരിന്‍റെ പ്രതികരണം. സംഘടിച്ചെത്തി ആശുപത്രിയിൽ കയറി അതിക്രമം നടത്തുകയായിരുന്നു എന്നും മുഹമ്മദ് ബ്ലാത്തൂർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Previous Post Next Post