തൃശൂരിലും ശക്തമായ മഴ..വെള്ളക്കെട്ട്..ആശുപത്രിയിൽ വെള്ളം കയറി…

തൃശൂരിലും ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.ജില്ലയിലെ അശ്വിനി ആശുപത്രിയിൽ വെള്ളം കയറി.ഇതോടെ അത്യാഹിത വിഭാഗം മുകളിലത്തെ നിലയിലേക്ക് മാറ്റി.റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപത്തെ താഴത്തെ നിരയിലുള്ള കടകളിലും, ശങ്കരയ്യ റോഡിലെ വീടുകളിലും വെള്ളം കയറി.

ബിഷപ്പ് പാലസിന് സമീപവും വടക്കേ സ്റ്റാന്‍ഡിനു സമീപവും മതില്‍ ഇടിഞ്ഞുവീണു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടപ്പന്തലില്‍ വെള്ളം കയറി. തൃശൂര്‍ വടക്കേച്ചിറയില്‍ ഫ്‌ളാറ്റുകളിലും വെള്ളം കയറിയിട്ടുണ്ട് . മോട്ടര്‍ എത്തിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്.
Previous Post Next Post