കൊല്ലത്ത് പ്രണയം നടിച്ച് ബലാത്സംഗം ചെയ്തു, വീഡിയോ പകർത്തി, ദൃശ്യങ്ങൾ അമ്മയ്ക്ക് അയച്ച് പണം തട്ടി വീണ്ടും പീഡനം; യുവാവ് അറസ്റ്റിൽകൊല്ലം: പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ഏരൂര്‍ അയിലറയില്‍ ജിത്താണ് (26) കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. 25 കാരിയാണ് പരാതിക്കാരി.

2022 ജൂലൈ മുതൽ പലതവണ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് ഏരൂര്‍ സ്വദേശിനീ 25 കാരി നൽകിയ പരാതി നൽകിയത്.
പ്രണയം നടിച്ച് വീട്ടില്‍ എത്തിച്ചു ലഹരി കലക്കിയ പാനിയം നല്‍കിയാണ് ഇയാൾ പീഡിപ്പിച്ചതെന്നും ഇതിനിടയില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കോവളത്ത് ഹോട്ടലില്‍ എത്തിച്ചും പീഡനം തുടരുകയായിരുന്നെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പകർത്തിയ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയിലുണ്ട്.

പ്രതിക്കെതിരെ ബലാത്സംഗം, ഭീഷണി, ഐ.ടി ആക്റ്റ് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ സുഹൃത്തുക്കൾക്കും ദൃശ്യങ്ങൾ അയച്ചു കൊടുത്ത് എന്നാണ് പോലീസ് സംശയിക്കുന്നത്.
Previous Post Next Post