ജോസ് കെ. മാണിയെ ക്ഷണിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വീക്ഷണത്തെ തള്ളി വി.ഡി. സതീശൻ


തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണത്തിന്‍റെ മുഖപ്രസംഗം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിക്കാൻ പാർട്ടി ഈരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം കോൺഗ്രസോ യുഡിഎഫോ ചർച്ച ചെയ്തിട്ടില്ലെന്നും തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വി.ഡി. സതീശൻ പറഞ്ഞു.
''ജോസ് കെ. മാണി സിപിഎമ്മിന്റെ അരക്കില്ലത്തിൽ കിടന്ന് വെന്തുരുകാതെ തിരിച്ചു മടങ്ങുന്നതാണ് നല്ലത്'', കോൺഗ്രസ് മുഖപത്രം
അതേസമയം, പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിലെ പൊലീസുകാരുടെ നടപടിയെയും സതീശൻ വിമർശിച്ചു. പെൺകുട്ടിക്കെതിരേ വധശ്രമമുണ്ടായിട്ടും പരാതി നൽകിയ പിതാവിനെ സിഐ പരിഹസിച്ചു. അന്നു തന്നെ സിറ്റി പോലീസ് കമ്മിഷണറെ വിളിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പിറ്റേന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് കേസെടുത്തത്. ഇത്ര ക്രൂര അതിക്രമം നടന്നിട്ടും പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല. പെണ്‍കുട്ടിക്കെതിരെ ഇത്രയും ക്രൂരമായ ആക്രമണമുണ്ടായിട്ടും നടപടി എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊരു പൊലീസെന്നും സതീശൻ ചോദിച്ചു
Previous Post Next Post