കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം; പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി റിപ്പോർട്ട്
കാസർഗോഡ് : പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് . കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.സംഭവത്തിൽ പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മൽ കവർന്നതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു.

വീടിന് അഞ്ഞൂറ് മീറ്റർ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ കണ്ണിനും കഴുത്തിലും പരിക്കേറ്റിരുന്നു. മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടി മൊഴി നൽകിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .
Previous Post Next Post