വിമാനത്താവളം വഴി സ്വർണക്കടത്ത്..മറ്റൊരു ക്യാബിൻ ക്രൂ കൂടി അറസ്റ്റിൽ…


എയർഹോസ്റ്റസിനെ ഉപയോഗിച്ചുള്ള സ്വർണക്കടത്തിൽ ഒരാൾ കൂടി പിടിയിൽ.സ്വർണ്ണം കടത്തിയതിന് നേതൃത്വം നൽകിയ കണ്ണൂർ മട്ടന്നൂർ സ്വദേശി സുഹൈലാണ് പിടിയിലായത്.സ്വർണക്കടത്തിൽ മുഖ്യകണ്ണിയാണ് ഇയാളെന്ന് ഡി ആർ ഐ പറഞ്ഞു.

ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ മട്ടന്നൂർ സ്വദേശി സുഹൈലിന്റെ പേര് എയർ ഹോസ്റ്റസ് സുരഭി വെളിപ്പെടുത്തിയത്. സുഹൈലിനെ അറസ്റ്റ് ചെയ്‌തു. വൈകുന്നേരം കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.അതേസമയം കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കൂടുതൽ ക്യാബിൻ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഡിആർഐ.
Previous Post Next Post