പാലായിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും, പെൺകുട്ടിയുടെയും നേരെ നഗ്നതാപ്രദർശനം പ്രതി പിടിയിൽ
പാലാ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ അന്തിനാട് ഭാഗത്ത് പരമല വീട്ടിൽ സിബി ജോസഫ് (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പാലാ ബൈപാസ് റോഡിൽ വച്ച് ഇവിടെ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും, പെൺകുട്ടിയുടെയും നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.  പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post