ശമ്പളം മുടങ്ങി, ലോണ്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച് KSRTC ജീവനക്കാരന്‍


കൊച്ചി: ശമ്പളം മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. കുമളി ഡിപ്പോയിലെ ഡ്രൈവറാണ് സുനീഷ്.
ശമ്പളം മുടങ്ങിയതോടെ ലോൺ അടക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് സുഹൃത്തുക്കൾക്ക് ഓഡിയോ സന്ദേശം അയച്ചശേഷമായിരുന്നു ആത്മഹത്യാശ്രമം. അഞ്ച് ലക്ഷം രൂപയുടെ ലോൺ കുടിശികയിലായിരുന്നു. ഈ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമം നടത്തിയതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ്പ് ലൈനിൽ വിളിക്കുക: 1056, 04712552056)
Previous Post Next Post